Tue, 16 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Attappadi Madhu

അ​ട്ട​പ്പാ​ടി മ​ധു​വി​ന്‍റെ കു​ടും​ബം മ​ന്ത്രി കെ.​എ.​തു​ള​സി​യെ സ​ന്ദ​ർ​ശി​ച്ചു

തി​രു​വ​ന​ന്ത​പു​രം: അ​ട്ട​പ്പാ​ടി​യി​ൽ ആ​ൾ​ക്കൂ​ട്ട മ​ർ​ദ്ദ​ന​ത്തെ തു​ട​ർ​ന്ന് കൊ​ല്ല​പ്പെ​ട്ട ആ​ദി​വാ​സി യു​വാ​വ് മ​ധു​വി​ന്‍റെ സ​ഹോ​ദ​രി സ​ര​സു​വും ബ​ന്ധു​ക്ക​ളും മ​ന്ത്രി കെ.​എ.​തു​ള​സി​യെ നേ​രി​ൽ ക​ണ്ട് നി​വേ​ദ​നം സ​മ​ർ​പ്പി​ച്ചു. മ​ധു വ​ധ​ക്കേ​സി​ലെ നി​യ​മ​പോ​രാ​ട്ട​ങ്ങ​ളി​ലെ പു​തി​യ സാ​ഹ​ച​ര്യ​ങ്ങ​ളും ത​ങ്ങ​ളു​ടെ ക​ടു​ത്ത ജീ​വ​ൽ​പ്ര​ശ്ന​ങ്ങ​ളും ചൂ​ണ്ടി​ക്കാ​ണി​ച്ചാ​ണ് കു​ടും​ബം മ​ന്ത്രി​യെ സ​ന്ദ​ർ​ശി​ച്ച​ത്.

2026 മേ​യ് 25നാ​യി​രു​ന്നു മ​ധു വ​ധ​ക്കേ​സി​ൽ ഹൈ​ക്കോ​ട​തി​യു​ടെ നി​ർ​ണാ​യ​ക വി​ധി പു​റ​ത്തു​വ​ന്ന​ത്. തെ​ളി​വു​ക​ളു​ടെ അ​ഭാ​വ​ത്തി​ൽ കേ​സി​ലെ ഒ​ന്നാം പ്ര​തി​യെ കോ​ട​തി കു​റ്റ​വി​മു​ക്ത​നാ​ക്കി​യി​രു​ന്നു. വി​ചാ​ര​ണ​ക്കോ​ട​തി ശി​ക്ഷി​ച്ച ഒ​ന്നാം പ്ര​തി​യെ വെ​റു​തെ​വി​ട്ട ഹൈ​ക്കോ​ട​തി വി​ധി​ക്കെ​തി​രെ സു​പ്രീം​കോ​ട​തി​യി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​ർ അ​പ്പീ​ൽ ന​ൽ​കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി ഉ​റ​പ്പു ന​ൽ​കി.

വ​രു​ന്ന ഓ​ഗ​സ്റ്റ് 25 ന​കം സു​പ്രീംകോ​ട​തി​യി​ൽ അ​പ്പീ​ൽ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്ന് കു​ടും​ബം മ​ന്ത്രി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. ഇ​ക്കാ​ര്യം അ​ടി​യ​ന്ത​ര​മാ​യി മു​ഖ്യ​മ​ന്ത്രി​യു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തു​മെ​ന്ന് മ​ന്ത്രി കെ.​എ.​തു​ള​സി ഉ​റ​പ്പ് ന​ൽ​കി. മ​ധു​വി​ന്‍റെ കേ​സി​ന്‍റെ കാ​ര്യ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ര​ന്ത​രം കോ​ട​തി​യും ഓ​ഫീ​സു​ക​ളും ക​യ​റി​യി​റ​ങ്ങേ​ണ്ടി വ​ന്ന​തി​നെ തു​ട​ർ​ന്ന് സ​ഹോ​ദ​രി സ​ര​സു​വി​ന് അ​ട്ട​പ്പാ​ടി തു​ടു​ക്കി അ​ങ്ക​ണ​വാ​ടി​യി​ലെ വ​ർ​ക്ക​ർ സ്ഥി​രം ജോ​ലി ന​ഷ്ട​പ്പെ​ട്ടി​രു​ന്നു.

കു​ടും​ബ​ത്തി​ന്‍റെ ഏ​ക ഉ​പ​ജീ​വ​ന​മാ​ർ​ഗ​മാ​യ ഈ ​ജോ​ലി പു​നഃ​സ്ഥാ​പി​ച്ചു ന​ൽ​ക​ണ​മെ​ന്ന് ഇ​വ​ർ മ​ന്ത്രി​യോ‌​ട് ആ​വ​ശ്യ​പ്പെ​ട്ടു. ഈ ​വി​ഷ​യം പ്ര​ത്യേ​ക​മാ​യി സ​ർ​ക്കാ​ർ പ​രി​ശോ​ധി​ക്കാ​മെ​ന്ന് മ​ന്ത്രി കു​ടും​ബ​ത്തി​ന് ഉ​റ​പ്പ് ന​ൽ​കി.

 

Latest News

Corehub Up